
പാലക്കാട്: ജങ്ഷൻ റെയ്ൽവേ സ്റ്റേഷനിൽ നിന്നും 33 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. രേഖകൾ ഇല്ലാതെ കടത്തിക്കൊണ്ടു പോവുകയായിരുന്ന പണമാണ് ആർപിഎഫ് സംഘം പിടികൂടിയത്. ശബരി എക്സ്പ്രസിൽ നിന്നാണ് പണം പിടികൂടിയത്. ആന്ധ്ര നെല്ലൂർ സ്വദേശി കരീമിന്‍റെ മകൻ ഷെയ്ക്ക് മസ്താൻ (49 )ആണ് പിടിയിലായത്.
ബാഗിന്‍റെ രഹസ്യ അറയിൽ പണം ഒളിപ്പിച്ചു കടത്തുകയായിരുന്നു ഇയാൾ.മസ്താൻ ആന്ധ്രയിലെ നെല്ലൂരിൽനിന്നും തൃശൂരിലേക്ക് കൊണ്ട് വന്ന പണമാണ് പിടികൂടിയത്. കേരളത്തിൽ നിന്ന് ഒരു മാസത്തിനുള്ളിൽ 2കോടിയോളം രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയതെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു. പിടികൂടിയ പണവും പ്രതിയെയും ആദായനികുതി വിഭാഗത്തിന് കൈമാറി.