

പൊലീസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി
ഹൈദരാബാദ്: തെലങ്കാന പൊലീസ് മേധാവിയുടെ ഓഫീസിൽ പൊലീസുകാരൻ ആത്മഹത്യ ചെയ്തു. ഹെഡ് കോൺസ്റ്റബിളായ നാൽഗൊണ്ട സ്വദേശി സ്വാമി (40)യാണ് ജീവനൊടുക്കിയത്. ഹൈദരാബാദിൽ വ്യാഴാഴ്ചയാണ് സംഭവം.
ഡിജിപി ഓഫീസിൽ ഗാർഡുമാർക്കുള്ള ശുചിമുറിയിൽ വച്ച് ഇയാൾ തന്‍റെ സർവീസ് പിസ്റ്റൾ ഉപയോഗിച്ച് സ്വയം നിറയൊഴിക്കുകയായിരുന്നു. മറ്റൊരു പൊലീസുകാരൻ ശുചിമുറിയിൽ എത്തിയപ്പോഴാണ് സ്വാമിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. തന്‍റെ ഭാര്യയും കുട്ടികളും നല്ലവരാണെന്നും അവരെ കുറ്റപ്പെടുത്തരുതെന്നുമാണ് ആത്മഹത്യ കുറിപ്പിൽ ഉള്ളത്. സംഭവത്തിൽ ഹൈദരാബാദ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.