യുപിയിൽ തലയറ്റ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

പുരുഷന്‍റെ മൃതദേഹമാണ് അഴുക്കുചാലിൽ നിന്നും കണ്ടത്തിയത്
യുപിയിൽ തലയറ്റ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
Updated on

ലാക്നൗ: യുപിയിൽ തലയറുത്തുമാറ്റിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. അഴുകിയ നിലയിലുള്ള പുരുഷന്‍റെ മൃതദേഹമാണ് അഴുക്കുചാലിൽ നിന്നും കണ്ടത്തിയത്. മീററ്റിലെ സർദാർ വല്ലഭായി പട്ടേൽ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിക്ക് സമീപത്തായാണ് സംഭവം.

ശനിയാഴ്ച രാവിലെ സമീപത്തെ വയലിലൂടെ പോവുകയായിരുന്ന സ്ത്രീയാണ് മൃതദേഹം ആദ്യം കാണുന്നത്. പിന്നീട് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. 2 ദിവസം പഴക്കമുണ്ട് മൃതദേഹമാണ് കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം കൈയും തലയും അറുത്ത് മാറ്റിയതാകാമെന്നാണ് കരുതുന്നത്. പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് വരികയാണെന്നും പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com