മൂന്ന് കോടിയുടെ ഹെറോയിൻ പിടികൂടി; 3 പേർ അറസ്റ്റിൽ

മണിപ്പൂർ സ്വദേശികളായ രണ്ട് പേരും അസം സ്വദേശിയായ ഒരാളുമാണ് അറസ്റ്റിലായത്
Heroin worth ₹3 crore seized; 3 arrested.

മൂന്ന് കോടിയുടെ ഹെറോയിൻ പിടികൂടി; 3 പേർ അറസ്റ്റിൽ

Updated on

ഗുവാഹട്ടി: മയക്കുമരുന്നായ ഹെറോയിനുമായി മൂന്ന് പേരെ അസം പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് കോടിയിലധികം രൂപ വിലവരുന്നതാണ് ഇവരിൽനിന്ന് പിടിച്ചെടുത്ത ഹെറോയിൻ. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് അറസ്റ്റ് വിവരം അറിയിച്ചത്.

മണിപ്പൂർ സ്വദേശികളായ രണ്ട് പേരും അസം സ്വദേശിയായ ഒരാളുമാണ് അറസ്റ്റിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നഗരത്തിലെ ബേഹർബരി മേഖലയിൽ വച്ച് പ്രത്യേക ദൗത്യ സംഘമാണ് ഇവരെ പിടികൂടിയത്. വാഹനത്തിന്‍റെ രഹസ്യ അറയിൽ 37 സോപ്പ് പെട്ടികൾക്കുള്ളിലാണ് ഹെറോയിൻ ഒളിപ്പിച്ചിരുന്നത്. സംഭവത്തിൽ തുടർ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com