ലഹരിമരുന്നുണ്ടെന്ന് ഒപ്പിട്ടു നൽകാൻ ആവശ്യപ്പെട്ടു; താമിറിനൊപ്പം പിടിയിലായ നാലുപേർക്ക് ക്രൂരമർദനം

കേസിൽ പ്രതി ചേർക്കപ്പെട്ട നാലു പൊലീസ് ഉദ്യോഗസ്ഥർ ഒളിവിലാണ്
കേരള ഹൈക്കോടതി
കേരള ഹൈക്കോടതി

കൊച്ചി: താനൂർ കസ്റ്റഡി മരണത്തിൽ കൊല്ലപ്പെട്ട താമിർ ജിഫ്രിക്കൊപ്പം പിടിയിലായവർക്ക് ജയിലിൽ ക്രൂരമർദനമേറ്റെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിൽ സർക്കാരിന്‍റെ വിശദീകരണം തേടി ഹൈക്കോടതി. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്ന് ചൂണ്ടിക്കാട്ടി കേസിലെ രണ്ടാംപ്രതി മൻസൂറിന്‍റെ പിതാവ് കെ.വി. അബൂബക്കർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.

പൊലീസ് ആരോപിക്കുന്നതുപോലെ പ്രതികളുടെ കൈവശം ലഹരിമരുന്നുണ്ടായിരുന്നെന്ന മൊഴി ഒപ്പിട്ടു നൽകണമെന്നാവശ്യപ്പെട്ട് ക്രൂരമായി മർദിച്ചെന്ന് ഹർജിയിൽ പറയുന്നു. ലഹരി കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പി.എം.താമിർ ജിഫ്രി ആഗസ്റ്റ് ഒന്നിനാണ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടത്. തുടർന്ന് കേസിൽ പ്രതി ചേർക്കപ്പെട്ട നാലു പൊലീസ് ഉദ്യോഗസ്ഥർ ഒളിവിലാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com