''ഹെെറിച്ച് തട്ടിയത് 1157 കോടി, എച്ച് ആർ കോയിൻ വഴി 1138 കോടിയുടെ ഇടപാട്''; ഇഡി

സമീപകാലത്ത് നടന്ന ഏറ്റവും വലിയ കള്ളപ്പണ ഇടപാടാണ് ഹൈറിച്ച് നടത്തിയത്
ഹൈറിച്ച് ഓൺലൈൻ ഷോപ്പ് ഉടമ പ്രതാപനും ഭാര്യ സീനയും.
ഹൈറിച്ച് ഓൺലൈൻ ഷോപ്പ് ഉടമ പ്രതാപനും ഭാര്യ സീനയും.

തൃശൂര്‍: മണി ചെയിന്‍ തട്ടിപ്പിലൂടെ ഹൈറിച്ച് കമ്പനി ഉടമകള്‍ കൈവശപ്പെടുത്തിയത് 1157 കോടി രൂപയെന്ന് ഇഡി. എച്ച് ആര്‍ കോയിന്‍ എന്ന പേരില്‍ ഒരു കോയിന്‍ പുറത്തിറക്കി. ഇതിന്റെ പേരിലാണ് കൂടുതല്‍ ഇടപാട് നടന്നതെന്നും ഇതിലൂടെ നിക്ഷേപകരില്‍ നിന്നും സമാഹരിച്ചത് 1138 കോടിയാണെന്നും ഇഡി കണ്ടെത്തി.

സമീപകാലത്ത് നടന്ന ഏറ്റവും വലിയ കള്ളപ്പണ ഇടപാടാണ് ഹൈറിച്ച് നടത്തിയത്. ഹൈറിച്ച് ഉടമകളായ കെഡി പ്രതാപന്റെയും ശ്രീന പ്രതാപന്റെയും വീടുകളില്‍ നടത്തിയ റെയ്ഡിന് ശേഷമാണ് ഇഡിയുടെ വെളിപ്പെടുത്തല്‍.

അഞ്ചു കമ്പനികള്‍ വഴിയാണ് 1157 കോടി രൂപ സമാഹരിച്ചത്. ക്രിപ്‌റ്റോ ഇടപാടുകള്‍ വഴി കോടികളുടെ കള്ളപ്പണ ഇടപാടാണ് ഇവര്‍ നടത്തിയത്. അഞ്ച് കമ്പനികളുടെ പേരിൽ 50 ബാങ്ക് അക്കൗണ്ടുകളിലായി 212 കോടി രൂപയാണ് ഉണ്ടായിരുന്നത്. ഇത് ഇഡി മരവിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമേ സമാഹരിച്ച പണം വിദേശത്തേക്ക് കടത്തിയെന്നും ഇഡി സംശയിക്കുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com