എച്ച്ഐവി ബാധിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; പ്രധാന പ്രതി പിടിയിൽ

അഭയകേന്ദ്രത്തിൽ കഴിഞ്ഞ രണ്ട് വർഷത്തോളമായി പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയും ഗർഭം അലസിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് പെൺകുട്ടി പരാതി നൽകിയിട്ടുണ്ട്.
HIV-infected minor girl raped and impregnated accused arrested

എച്ച്ഐവി ബാധിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; പ്രതി പിടിയിൽ

symbolic image

Updated on

ലാത്തൂർ: മഹാരാഷ്ട്രയിലെ ലാത്തൂരിൽ എച്ച്ഐവി ബാധിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രധാന പ്രതി പിടിയിൽ. ലാത്തൂരിലുളള അഭയകേന്ദ്രത്തിലാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. അഭയകേന്ദ്രത്തിലെ സ്ഥാപകൻ ഉൾപ്പെടെ അഞ്ച് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അഭയകേന്ദ്രത്തിൽ കഴിഞ്ഞ രണ്ട് വർഷത്തോളമായി പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയും ഗർഭം അലസിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് പെൺകുട്ടി പരാതി നൽകിയിട്ടുണ്ട്.

കേസിലെ മുഖ്യ പ്രതിയായ അമിത് അങ്കുഷ് വാഗ്മേരയെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. 2023 ജൂലായ് 13 നും 2025 ജൂലൈ 23നും ഇടയിലാണ് പെൺകുട്ടികൾ പീഡനത്തിനിരയായതെന്ന് പെൺകുട്ടി പറഞ്ഞു.

അഭയകേന്ദ്രത്തിലെ ഒരു ജീവനക്കാരൻ പെൺകുട്ടിയെ നാല് തവണ ബലാത്സംഗത്തിനിരയാക്കിയെന്നും, സംഭവം പുറത്ത് പറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

എച്ച്ഐവി ബാധിതയായ പെൺകുട്ടിക്ക് അസുഖം കൂടി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് നാല് മാസം ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com