ബ്രാഡ് പിറ്റിനും രക്ഷയില്ല; വീട് കാലിയാക്കി കൊള്ളക്കാർ

2023 ഏപ്രിലിൽ 5.5 മില്യൺ ഡോളർ നൽകിയാണ് പിറ്റ് ഈ വീട് സ്വന്തമാക്കിയത്.
Home reportedly owned by Brad Pitt was ransacked by burglar

ബ്രാഡ് പിറ്റ്

Updated on

ലോസ്ആഞ്ചലസ്: ഹോളിവുഡ് നടൻ ബ്രാഡ് പിറ്റിന്‍റെ വീട് കൊള്ളയടിക്കപ്പെട്ടതായി റിപ്പോർട്ട്. എഫ്1 എന്ന പുതിയ സിനമിയുടെ പ്രൊമോഷൻ ടൂറിലാണ് താരം. ലോസ് ഫെലിസിലെ നോർത്ത് എഡ്ജ്മോണ്ട് സ്ട്രീറ്റിലുള്ള 2300 ബ്ലോക്കിലെ വീട്ടിൽ വ്യാഴാഴ്ചയാണ് കൊള്ള നടന്നിരിക്കുന്നത്. വീടിന്‍റെ ജനൽ തകർത്ത് മൂന്നു പർ വീട്ടിനുള്ളിൽ കടന്ന് കൊള്ളയടിച്ചുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

നിലവിൽ വീട്ടിൽ ആരൊക്കെയാണ് താമസിക്കുന്നതെന്ന് വ്യക്തമല്ല. എന്താണ് മോഷണം പോയതെന്നും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. 2023 ഏപ്രിലിൽ 5.5 മില്യൺ ഡോളർ നൽകിയാണ് പിറ്റ് ഈ വീട് സ്വന്തമാക്കിയത്. വിഷയത്തിൽ പ്രതികരിക്കാൻ പിറ്റിന്‍റെ പ്രതിനിധി വിസമ്മതിച്ചു. എഫ്1 യുഎസിലെ തിയെറ്ററുകളിൽ വെള്ളിയാഴ്ച റിലീസ് ചെയ്യും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com