ജാതിമാറി വിവാഹം; ഗർഭിണിയെ അച്ഛനും സഹോദരനും ചേർന്ന് വെട്ടിക്കൊന്നു

കൊല്ലപ്പെട്ട മാന്യത പാട്ടിൽ മൂന്നുമാസം ഗർഭിണിയായിരുന്നു
honor killing 19 years old pregnant lady in karnataka

ജാതിമാറി വിവാഹം; ഗർഭിണിയെ അച്ഛനും സഹോദരനും ചേർന്ന് വെട്ടിക്കൊന്നു

Updated on

ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളയിൽ ദുരഭിമാനക്കൊല. ഗർഭിണിയായ 19 കാരിയെ അച്ഛനും പിതാവും ചേർന്ന് വെട്ടിക്കൊന്നു. കൊല്ലപ്പെട്ട മാന്യത പാട്ടിൽ മൂന്നുമാസം ഗർഭിണിയായിരുന്നു. ഇതരജാതിയിൽ നിന്ന് വിവാഹം കഴിച്ചെന്നാണ് കൊലപാതകത്തിന് കാരണം. ഇവരെ പൊലീസ് അറസ്റ്റു ചെയ്തു.

വിവാഹശേഷം ഹുബ്ബള്ളിയിൽനിന്ന് ഹാവേരി എന്ന സ്ഥലത്തേക്ക് പെൺകുട്ടിയും ഭർത്താവും താമസം മാറ്റിയിരുന്നു. ജന്മനാടായ ഹുബ്ബള്ളിയിലേക്ക് ഇവർ തിരിച്ചെത്തിയപ്പോഴായിരുന്നു അരുംകൊല.

പെൺകുട്ടിയുടെ ഭർത്താവ് വിവേകാനന്ദയേയും യുവാവിന്‍റെ ബന്ധുക്കളെയും വീട്ടിലെത്തി ക്രൂരമായി ആക്രമിക്കുകയും പെൺകുട്ടിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com