ചിക്കൻ കറിക്ക് ചൂട് കുറഞ്ഞതിന് ഹോട്ടൽ ഉടമയെ മർദിച്ചതായി പരാതി

തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം
hotel owner beaten for not serving chicken curry hot enough thiruvananthapuram

ചിക്കൻ കറിക്ക് ചൂട് കുറഞ്ഞതിന് ഹോട്ടൽ ഉടമയെ മർദിച്ചതായി പരാതി

file

Updated on

തിരുവനന്തപുരം: ചിക്കൻ കറിക്ക് ചൂട് കുറവായതിന്‍റെ പേരിൽ ഹോട്ടൽ ഉടമയെ മർദിച്ചതായി പരാതി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. അമരവിളയിലെ പുഴയോരം ഹോട്ടൽ ഉടമ ദിലീപിനാണ് മർദനമേറ്റത്.

കഴിഞ്ഞ ദിസം രാത്രിയോടെയായിരുന്നു സംഭവം. ചിക്കൻ കറിക്ക് ചൂട് കുറഞ്ഞെന്ന് ആരോപിച്ച് ഏഴംഗ സംഘം ചേർന്ന് ഹോട്ടൽ ഉടമയെ മർദിച്ചതായാണ് പരാതി.

പരുക്കേറ്റ ദിലീപ് പാറശാല താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷം നെയ്യാറ്റിൻകരയിലെ സ്വകാര‍്യ ആശുപത്രിയിൽ ചികിത്സ തേടി.

ഹോട്ടലിനുള്ളിലുണ്ടായിരുന്ന സോഡാ കുപ്പി എടുത്തു തലയിൽ‌ അടിക്കാൻ ശ്രമിച്ചെന്നും മർദന ശേഷം മാപ്പ് പറയണമെന്ന് ആവശ‍്യപ്പെട്ട് ഉടമയെ പുറത്തേക്ക് വിളിക്കുകയും എന്നാൽ മാറി പോകാൻ ശ്രമിച്ച ദിലീപിനെ വീണ്ടും മർദികുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. നെയ്യാറ്റിൻകര പൊലീസിനാണ് പരാതി നൽകിയിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com