
പൊലീസിനെ ആക്രമിച്ച കേസിൽ സാക്ഷി പറഞ്ഞതിന് ഹോട്ടൽ അടിച്ചു തകർത്തു
file image
കോഴിക്കോട്: പൊലീസിനെ ആക്രമിച്ച കേസിൽ സാക്ഷി പറഞ്ഞതിന് പ്രതിയുടെ സുഹൃത്തുകൾ ചേർന്ന് ഹോട്ടൽ അടിച്ചു തകർത്തു. കോഴിക്കോട് മുക്കം വലിയപറമ്പിൽ ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
സാക്ഷി പറഞ്ഞ വ‍്യക്തിയുടെ സഹേദരന്‍റെ ഹോട്ടലാണ് വലിയപറമ്പ് സ്വദേശിയായ സാദിഖ് അടിച്ചു തകർത്തത്. കാർ മോഷണം അന്വേഷിക്കാനെത്തിയ പൊലീസിനെ വെട്ടി പരുക്കേൽപ്പിച്ചെന്നായിരുന്നു കേസ്.