ആഡബര ബൈക്ക് വാങ്ങുന്നതിനെച്ചൊല്ലി തർക്കം; അച്ഛന്‍റെ അടിയേറ്റ് യുവാവ് മരിച്ചു

ഹൃദ്ദിക്ക് സ്ഥിരം മാതാപിതാക്കളെ ഉപദ്രവിക്കുമായിരുന്നു
ഹൃദ്ദിക്ക് സ്ഥിരം മാതാപിതാക്കളെ ഉപദ്രവിക്കുമായിരുന്നു

പിതാവിന്‍റെ അടിയേറ്റ് മകൻ മരിച്ചു

Updated on

തിരുവനന്തപുരം: പിതാവിന്‍റെ അടിയേറ്റ് മകൻ മരിച്ചു. ആഡംബര ബൈക്ക് വാങ്ങാനായി മകൻ ഹൃദ്ദിക്ക് മാതാപിതാക്കളെ ആക്രമിച്ചു. ഇതിൽ സഹിക്കെട്ട് പിതാവ് വിനയാനന്ദ് തിരികെ ആക്രമിച്ചതാണ് മരണകാരണം. ഒക്ടോബർ 9ന് വഞ്ചിയൂരിലെ വീട്ടിലാണ് സംഭവം ഉണ്ടായത്.

പിതാവിന്‍റെ അടിയേറ്റ് വീണ ഹൃദ്ദിക്കിനെ മാതാപിതാക്കൾ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുവന്നു.

ഐസിയുവിൽ ചികിത്സയിൽ ഇരിക്കവെ ചൊവ്വാഴ്ചയാണ് ഹൃദ്ദിക് മരിക്കുന്നത്. സംഭവത്തിന് ശേഷം പിതാവ് വിനയാനന്ദ് പൊലീസിൽ കീഴടങ്ങിയിരുന്നു. വീട്ടിലെ സ്ഥിരം ശല്യക്കാരനായിരുന്നു ഈ മകനെന്ന് ബന്ധുക്കൾ പറഞ്ഞു. ഹൃദ്ദിക്കിന്‍റെ നിർബന്ധത്തെ തുടർന്ന് അടുത്തിടെ മാതാപിതാക്കൾ 12 ലക്ഷത്തിന്‍റെ ബൈക്ക് വാങ്ങി നൽകിയിരുന്നു. ഇത് പോരാ തന്‍റെ ജന്മദിനത്തിൽ 50 ലക്ഷത്തിന്‍റെ 2 ബൈക്കുകൾ വേണമെന്ന് വാശിപിടിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com