മലപ്പുറം കൊണ്ടോട്ടിയിൽ വൻ കുഴൽപ്പണ വേട്ട; 2 പേർ പിടിയിൽ

വെള്ളിയാഴ്ച വൈകിട്ട് കൊണ്ടോട്ടി പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്
huge black money seized in malappuram kondotti

മലപ്പുറം കൊണ്ടോട്ടിയിൽ വൻ കുഴൽപ്പണ വേട്ട; 2 പേർ പിടിയിൽ

Updated on

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയിൽ വൻ കുഴൽപ്പണ വേട്ട. ബംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് കൊണ്ടുവരികയായിരുന്ന രണ്ടുകോടിയോളം (1,91,48,000) രൂപയാണ് കൊണ്ടോട്ടി പൊലീസ് പിടിച്ചെടുത്തത്. രണ്ടുപേരെ അറസ്റ്റു ചെയ്തു. മലപ്പുറം മങ്കട പനങ്ങാങ്ങര സ്വദേശി പൂളിക്കൽ തസ്ലീം ആരിഫ് (38) മലപ്പുറം മുണ്ടു പറമ്പ് വടക്കീടൻ മുഹമ്മദ് ഹനീഫ (37) എന്നിവരാണ് പിടിയിലായത്.

വെള്ളിയാഴ്ച വൈകിട്ട് കൊണ്ടോട്ടി പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്. പ്രതികൾ സഞ്ചരിച്ച കാറിന്‍റെ സീറ്റിനോട് ചേർന്ന് നിർമിച്ച മൂന്ന് രഹസ്യ അറകളിലായിരുന്നു പണം ഒളിപ്പിച്ചിരുന്നത്. രേഖകളില്ലാത്ത പണമാണ് പിടിച്ചെടുത്തത്. പിടികൂടിയ പണവും വാഹനവും കോടതിക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. തുകയുടെ ഉറവിടത്തെക്കുറിച്ചും എങ്ങോട്ടാണ് കൊണ്ടുപോവുന്നതെന്നതിനെ സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തി വരികയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി മലപ്പുറം കേന്ദ്രീകരിച്ച് ലഹരി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് വലിയ തുകയുമായി 2 പേർ പിടിയിലായത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com