
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. 2.25 കോടിയിലേറെ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കോഴിക്കോട് സ്വദേശി ഫവാസിനെ കൊച്ചി കസ്റ്റംസാണ് പിടികൂടിയത്. ഡിആർഡിഐ കണ്ണൂർ യൂണിറ്റിന് ലഭിച്ച രഹസ‍്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ രഹസ‍്യ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
ബാങ്കോക്കിൽ നിന്നും എയർ ഏഷ‍്യ വിമാനത്തിൽ 17 ബാഗുകളിലായി ഒളിപ്പിച്ചുകൊണ്ടുവരുകയായിരുന്നു കഞ്ചാവ്. അങ്കമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.