ഗോവയിൽ വൻ ലഹരിവേട്ട; 43 കോടിയുടെ കൊക്കെയ്ൻ പിടിച്ചെടുത്തു

ദമ്പതികളടക്കം പ്രതികളായ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു
Huge drug bust in Goa; Cocaine worth Rs 43 crore seized

ഗോവയിൽ വൻ ലഹരിവേട്ട; 43 കോടിയുടെ കൊക്കെയ്ൻ പിടിച്ചെടുത്തു

file

Updated on

പനാജി: ഗോവയിൽ വൻ ലഹരിവേട്ട. 43 കോടി രൂപ വിലമതിക്കുന്ന 4 കിലോഗ്രാം കൊക്കെയ്ൻ പൊലീസ് പിടിച്ചെടുത്തു.

ദക്ഷിണ ഗോവയിലെ ചികാലിം ഗ്രാമത്തിലാണ് സംഭവം. ദമ്പതികളടക്കം പ്രതികളായ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കാപ്പി പാക്കറ്റുകളിലും ചോക്ലേറ്റുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ൻ. പ്രതികൾക്ക് അന്താരാഷ്ട്ര ബന്ധങ്ങളുള്ളതായി പൊലീസ് സംശയിക്കുന്നു.

പിടിയിലായ യുവതിക്കും ഭർത്താവിനും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ഇരുവരും ജയിൽ ശിക്ഷ അനുഭവിച്ചതായും പൊലീസ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com