വന്‍ വ്യാജമദ്യ വേട്ട; 1000 കുപ്പികളുമായി തിരുവനന്തപുരത്ത് 3 പേർ പിടിയിൽ

ഓണ വിൽപ്പനയ്ക്കായി തയ്യാറാക്കിയതാണിവ എന്ന് പൊലീസ് വ്യക്തമാക്കി.
ഫയൽ ചിത്രം
ഫയൽ ചിത്രം
Updated on

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിൽ വന്‍ വ്യാജമദ്യ വേട്ട. ബാലരാമപുരം ഉച്ചക്കടയിൽ വിൽപ്പന നടത്തുന്നതിനിടെ 3 പേരെ എക്സൈസ് പിടികൂടി. മലയിന്‍കീഴ് സ്വദേശികളായ സന്തോഷ് കുമാർ, വിളവൂർക്കൽ സ്വദേശി പ്രകാശ്, വെള്ളയാണി സ്വദേശി സതീഷ് കുമാർ എന്നിവരാണ് പിടിയിലായത്.

സന്തോഷ് കുമാറിന്‍റെ വീട്ടിൽ സൂക്ഷിച്ചിരുന്ന 500 ലിറ്റർ വ്യാജ മദ്യമാണ് പിടികൂടിയത്. 1000 കുപ്പികളിലായി ഒഴിച്ചുവെച്ച നിലയിലായിരുന്നു വ്യാജമദ്യം. വ്യാജ ഹോളോഗ്രാം സ്റ്റിക്കറും പിടിച്ചെടുത്തു. ഓണ വിൽപ്പനയ്ക്കായി തയ്യാറാക്കിയതാണിവ എന്ന് പൊലീസ് വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com