മനുഷ്യക്കടത്ത്: കോട്ടയത്ത് 48കാരൻ അറസ്റ്റിൽ

ഇയാൾക്ക് വിദേശത്തേക്ക് ജോലിക്കായി ആളുകളെ അയക്കുന്നതിന് ഉണ്ടായിരിക്കേണ്ട ലൈസൻസോ മറ്റ് രേഖകളോ ഇല്ല
മനുഷ്യക്കടത്ത്: കോട്ടയത്ത് 48കാരൻ അറസ്റ്റിൽ

കോട്ടയം: റിക്രൂട്ടിങ് ലൈസൻസ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കായി അയച്ച കേസിൽ 48കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ മേച്ചേരിപ്പടി ഭാഗത്ത് തിരുവത്ത് വീട്ടിൽ (എറണാകുളം തോപ്പുംപടി ഭാഗത്ത് വാടകയ്ക്ക് താമസം) മുഹമ്മദ് നിൻഷാദ് (48) എന്നയാളെയാണ് കോട്ടയം ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇയാൾക്ക് വിദേശത്തേക്ക് ജോലിക്കായി ആളുകളെ അയക്കുന്നതിന് ഉണ്ടായിരിക്കേണ്ട ലൈസൻസോ മറ്റ് രേഖകളോ ഇല്ല. ഇയാൾ പനച്ചിക്കാട് സ്വദേശിനിയായ യുവതിക്ക് വിദേശ ജോലി വാഗ്ദാനം ചെയ്ത് വിസിറ്റിങ് വിസയിൽ ജോലിക്കായി വിദേശത്തേക്ക് ഇക്കഴിഞ്ഞ മാർച്ച് 7ന് പറഞ്ഞയക്കുകയായിരുന്നു. ഇതിനായി ഇയാൾ വിദേശത്തുള്ള ഏജന്റിൽ നിന്നും പണം കൈപ്പറ്റുകയും ചെയ്തു. തുടർന്ന് വിദേശത്ത് എത്തിയ യുവതിക്ക് പറഞ്ഞ ജോലി നൽകാതെ ഇവരെ കബളിപ്പിക്കുകയുമായിരുന്നു.

യുവതി ഈ വിവരം വീട്ടിൽ അറിയിക്കുകയും, തുടർന്ന് യുവതിയുടെ ഭർത്താവ് പൊലീസിൽ പരാതി നൽകുകയും ചെയ്തു. പരാതിയെ തുടർന്ന് ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തെരച്ചിനൊടുവിൽ ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ആർ. പ്രകാശ്, എസ്.ഐ മാരായ സജീർ, താജുദീൻ, രാധാകൃഷ്ണൻ, സി.പി.ഓ മാരായ പ്രിൻസ്, സഞ്ജിത്ത്, പ്രകാശ്‌ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഇന്ത്യൻ മനുഷ്യക്കടത്ത്: കോട്ടയത്ത് 48കാരൻ അറസ്റ്റിൽ ബന്ധപ്പെട്ട് യുവതിയെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചു വരികയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com