ഈരാറ്റുപേട്ടയിൽ ലക്ഷങ്ങളുടെ കള്ളനോട്ട് വേട്ട; 3 പേർ പിടിയിൽ

ഫെഡറൽ ബാങ്ക് അധികൃതർ കള്ളനോട്ട് പിടിച്ചെടുത്ത ശേഷം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു
hunt for fake currency worth lakhs in eratupetta
ഈരാറ്റുപേട്ടയിൽ ലക്ഷങ്ങളുടെ കള്ളനോട്ട് വേട്ടRepresentative image
Updated on

കോട്ടയം: ഈരാറ്റുപേട്ടയിൽ വൻ കള്ളനോട്ട് വേട്ട. ബാങ്കിന്റെ സിഡിഎമ്മിലൂടെ അക്കൗണ്ടിൽ ഇട്ട രണ്ടേകാൽ ലക്ഷം രൂപയുടെ കള്ളനോട്ട് ഈരാറ്റുപേട്ടയിൽ പിടിച്ചെടുത്തു. 500 രൂപയുടെ 448 നോട്ടുകളാണ് പിടിച്ചെടുത്തത്. ഈരാറ്റുപേട്ടയിലെ ഫെഡറൽ ബാങ്കിൻ്റെ സിഡിഎമ്മിലൂടെ നിക്ഷേപിച്ച കള്ളനോട്ടാണ് പിടിച്ചെടുത്തത്.

ഫെഡറൽ ബാങ്ക് അധികൃതർ കള്ളനോട്ട് പിടിച്ചെടുത്ത ശേഷം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം നടത്തിയ പരിശോധനയിൽ 3 പേരെ കസ്റ്റഡിയിൽ എടുത്തു. ഇവരുടെ അറസ്റ്റ് അടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്. കള്ളനോട്ട് എത്തിച്ചത് ആരാണ് എന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com