ചിക്കന്‍ കറി ഉണ്ടാക്കാന്‍ വിസമ്മതിച്ചു; ഭാര്യയുടെ തല അടിച്ചുപൊട്ടിച്ച്, കൈ തല്ലി ഒടിച്ച് ഭർത്താവ്

യുവതിയുടെ തലയിൽ ഗുരുതരമായ ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടായതെന്ന് ഡോക്ടർമാർ പറയുന്നു.
ചിക്കന്‍ കറി ഉണ്ടാക്കാന്‍ വിസമ്മതിച്ചു; ഭാര്യയുടെ തല അടിച്ചുപൊട്ടിച്ച്, കൈ തല്ലി ഒടിച്ച് ഭർത്താവ്

മഹാരാഷ്ട്ര: കോഴിയിറച്ചി പാകം ചെയ്യാൻ ഭാര്യ വിസമ്മതിച്ചതിനെത്തുടർന്നുള്ള തർക്കത്തിൽ ഭർത്താവ് ഭാര്യയുടെ തല അടിച്ചുപൊട്ടിച്ച് കൈ തല്ലി ഒടിക്കുകയും ചെയ്തു. യുവതിയുടെ തലയിൽ ഗുരുതരമായ ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടായതെന്ന് ഡോക്ടർമാർ പറയുന്നു.

പ്രതിയായ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിൽ ഹോളി ദിനത്തിലാണ് സംഭവം. മാർക്കറ്റിൽ നിന്നും ചിക്കന്‍ വാങ്ങി കൊണ്ടുവന്ന ഇയാൾ ഭാര്യയോട് കറി ഉണ്ടാക്കാൻ പറഞ്ഞു. എന്നാൽ ഭക്ഷണം തയ്യാറാക്കിയെന്നും ഇപ്പോൾ ചിക്കൻ പാചകം ചെയ്യാൻ കഴിയില്ല, വൈകുന്നേരം ഉണ്ടാക്കി തരാമെന്നും പറഞ്ഞു. ചിക്കൻ പാകം ചെയ്യാൻ ഭാര്യ വിസമ്മതിച്ചതാണ് ഭർത്താവിനെ ചൊടിപ്പിച്ചത്.

ദേഷ്യം വന്ന ഇയാൾ വീടിന്റെ മുറ്റത്ത് കിടന്നിരുന്ന വടി കൊണ്ടുവന്ന് ഭാര്യയെ ക്രൂരമായി മർദിക്കാൻ തുടങ്ങി. ഇയാൾ വടികൊണ്ട് ഭാര്യയുടെ തലയിൽ പലതവണ അടിച്ചു. ഭാര്യയുടെ തല ഗുരുതരമായി പൊട്ടി രക്തമൊലിച്ചു. ഭർത്താവിന്റെ മർദനത്തിൽ യുവതിയുടെ ഒരു കൈയ്ക്കും പൊട്ടലുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com