കാമുകനെ കാണാൻ പോയ ഭാര്യയുടെ മൂക്ക് കടിച്ചെടുത്ത് ഭർത്താവ്

ഉത്തർപ്രദേശിലെ ഹർദോയിൽ 25 വയസുകാരിയായ യുവതിക്കു നേരെയാണ് ഭർത്താവിന്‍റെ ക്രൂരത നടന്നത്.
Husband bites off wife's nose after she went to meet her lover

കാമുകനെ കാണാൻ പോയ ഭാര്യയുടെ മൂക്ക് കടിച്ചെടുത്ത് ഭർത്താവ്

Updated on

ഹർദോയ്: കാമുകനൊപ്പം കണ്ടതിന്‍റെ വൈരാഗ്യത്തിൽ ഭാര്യയുടെ മൂക്ക് കടിച്ചെടുത്ത് ഭർത്താവ്. ഉത്തർപ്രദേശിലെ ഹർദോയിൽ 25 വയസുകാരിക്കു നേരെയാണ് ഭർത്താവിന്‍റെ അതിക്രമം.

യുവതി തന്‍റെ ഗ്രാമത്തിൽ താമസിക്കുന്ന കാമുകനെ കാണാൻ പോയപ്പോഴാണ് സംഭവം. ഭാര്യയെ പിന്തുടർന്നെത്തിയ രാം ഖിലാവാൻ കാമുകന്‍റെ വീട്ടിൽ വച്ച് യുവതിയുമായി തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് കാമുകന്‍റെ മുന്നിൽ വച്ച് യുവതിയുടെ മൂക്ക് കടിച്ചെടുക്കുകയുമായിരുന്നു.

യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് ഹരിയവാൻ പൊലീസ് സ്ഥലത്തെത്തി ഭർത്താവിനെ കസ്റ്റഡിയിലെടുത്തു.

പൊലീസെത്തി യുവതിയെ ഹർദോയ് മെഡിക്കൽ കോളെജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഡോക്റ്റർമാർ യുവതിയെ വിദഗ്‌ധ ചികിത്സയ്ക്കായി ലക്നൗവിലേക്കു മാറ്റി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com