ഭാര്യയുടെ ഇരു കാൽമുട്ടുകളും ചുറ്റികകൊണ്ട് അടിച്ചു പൊട്ടിച്ചു; ഭർത്താവ് പിടിയിൽ

ഒരു വർഷമായി ഇരുവരും അകന്ന് കഴിയുകയായിരുന്നു
husband brutally beating his wife at thiruvananthapuram
husband brutally beating his wife at thiruvananthapuram

തിരുവനന്തപുരം: ഭാര്യയെ വനത്തിലേക്ക് വിളിച്ചുകൊണ്ടുപോയി കാൽമുട്ടുകൾ ചുറ്റികകൊണ്ട് അടിച്ചു പൊട്ടിച്ചു. തിരുവനന്തപുരം കരുമൺകോടാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ മൈലമൂട് സ്വദേശിനിയായ ഗിരിജ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവ് സോജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഒരു വർഷമായി ഇരുവരും അകന്ന് കഴിയുകയായിരുന്നു. എന്നാൽ ഇരുവരും പരസ്പരം ഫോൺ വിളികളുണ്ടായിരുന്നു. ഇന്ന് ഷൈനിയെ ഭർത്താവ് സോജോ പ്രശ്നങ്ങൾ പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തുകയായിരുന്നു. അതിനിടെ ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടാവുകയും പിന്നാലെ കൈയിലുണ്ടായിരുന്ന ചുറ്റികകൊണ്ട് യുവതിയുടെ ഇരു കാൽമുട്ടുകളും അടിച്ചു തകർക്കുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com