
സർക്കാർ ആശുപത്രിയിൽ 27 കാരിയെ ഭർത്താവ് കുത്തിക്കൊന്നു
ചെന്നൈ: തമിഴ്നാട് കരൂരിൽ സർക്കാർ ആശുപത്രിയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. 27 കാരിയായ ശ്രുതിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു പിന്നാലെ ഭർത്താവ് വിശുത് ഒളിവിൽ പോയി. കുടുംബപ്രശ്നമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.
ശനിയാഴ്ച രാത്രി ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ശ്രുതിയെ ഇയാൾ മർദിക്കുകയും ചെയ്തിരുന്നു. തുടർന്ന് ശ്രുതിയെ കുളിത്തലൈയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ചയോടെ ആശുപത്രിയിലെത്തിയ വിശ്രുത് കത്തികൊണ്ട് ശ്രുതിയെ കുത്തുകയായിരുന്നു. മൂന്ന് ഇടങ്ങളിലാണ് ശ്രുതിക്ക് കുത്തേറ്റത്. പിന്നാലെ തന്നെ ശ്രുതി മരിച്ചു.