
കൊച്ചി: പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയായ ഭാര‍്യയെ ഭർത്താവ് കഴുത്തറുത്തു കൊന്നു. ബംഗാൾ കോളനിയിൽ താമസിക്കുന്ന മാമണി ഛേത്രി (39) ആണ് മരിച്ചത്. മാമണിയുടെ ഭർത്താവ് ഷിബ ബഹദൂർ ഛേത്രിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നവംബർ 30 ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം.
പെരുമ്പാവൂരിലെ ബംഗാൾ കോളനിയിൽ ഹോട്ടൽ നടത്തുന്നവരാണ് രണ്ടുപേരും. ഭർത്താവിന്‍റെ ആക്രമണത്തിൽ പരുക്കേറ്റ മാമണിയെ ഉടനെ അടുത്തുള്ള സ്വകാര‍്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.