
ഭാര‍്യയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി
representative image
ഇടുക്കി: ഭാര‍്യയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. ഇടുക്കി അടിമാലിയിലാണ് സംഭവം. ചാറ്റുപാറ സ്വദേശിയായ പത്രോസാണ് (72) ജീവനൊടുക്കിയത്. ഭാര‍്യ സാറാമ്മയ്ക്കാണ് (65) കഴുത്തിനും തലയ്ക്കും വെട്ടേറ്റത്. ഇതേത്തുടർന്ന് സാറാമ്മയെ അടിമാലി താലൂക്ക് ആശുപത്രിയിൽ അത‍്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
മക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്. പത്രോസും സാറാമ്മയും ഇടയ്ക്ക് വഴക്കുണ്ടാകാറുണ്ടെന്നാണ് അയൽവാസികൾ പറയുന്നത്. സാറാമ്മയും പത്രോസും ഫാമിലെ ജോലിക്കാരാണ്.
ഇരുവരും ജോലിക്ക് എത്താത്തിരുന്നതിനെ തുടർന്ന് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സാറാമ്മയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം അതേ മുറിയിൽ തന്നെ പത്രോസ് ജീവനൊടുക്കുകയായിരുന്നു. പത്രോസിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.