അവിഹിതമെന്ന് സംശയം; ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ്

ഭാര്യ ഉറങ്ങിക്കിടക്കവേ കത്തി ഉപയോഗിച്ച് കുത്തിക്കൊല്ലുകയായിരുന്നു

Husband stabs wife to death

ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ്‌

Updated on

ന്യൂഡല്‍ഹി: വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്. കേസെടുത്ത പൊലീസ് ഭര്‍ത്താവിനെ അറസ്റ്റുചെയ്തു. കിഴക്കന്‍ ഡല്‍ഹിയിലെ കര്‍ക്കഡൂമയിലാണ് സംഭവം.

ലഖ്‌നൗ സ്വദേശിനിയായ സോനം ജോഷി (30)യാണ് കൊല്ലപ്പെട്ടത്. സോനത്തിന്റെ ഭര്‍ത്താവായ അനുജ് ജോഷിയാണ് കൃത്യം നടത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബന്ധുവീട്ടിലായിരുന്നു സോനം കഴിഞ്ഞിരുന്നത്. ഞായറാഴ്ച പുലര്‍ച്ചെ 5.40ഓടെ വീട്ടിലെത്തിയ ഇയാള്‍ സോനം ഉറങ്ങവേ കത്തി ഉപയോഗിച്ച് കുത്തിക്കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

നോയിഡയില്‍ വീട്ടുജോലിക്കാരിയായി പ്രവര്‍ത്തിക്കുകയായിരുന്നു സോനം. ലഖ്‌നൗവില്‍ ഐസ്‌ക്രീം കച്ചവടക്കാരനാണ് അനുജ്. മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് അനുജ് കൊലപാതകം നടത്തിയത്. ഇതിനായി ലഖ്‌നൗവില്‍ നിന്നാണ് കത്തി വാങ്ങിയത്. സോനത്തിനു അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൃത്യം നടത്തിയതെന്ന് ചോദ്യംചെയ്യലില്‍ പ്രതി വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.

അനുജിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ ഭാര്യയില്‍ രണ്ടു കുട്ടികളാണ് ഇയാള്‍ക്കുള്ളത്. വിവാഹബന്ധം വേര്‍പ്പെടുത്തിയശേഷം സോനത്തിനെ കല്യാണം കഴിച്ചു. ഈ ബന്ധത്തില്‍ മൂന്നു കുട്ടികളുമുണ്ട്. അഞ്ചു കുട്ടികളും ഇയാള്‍ക്കൊപ്പം ലഖ്‌നൗവിലാണ് താമസം.

logo
Metro Vaartha
www.metrovaartha.com