
കോട്ടയത്ത് രോഗിയായ ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു
കോട്ടയം: കിടപ്പു രോഗിയായ ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി ഭർത്താവ്. മാന്താടിക്കവലയിൽ എലക്കോടത്ത് വീട്ടിൽ രമണി (70) യെയാണ് ഭർത്താവ് സോമൻ കൊലപ്പെടുത്തിയത്. ഇളയമകനെയും ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെ 1.30 ഓടെയാണ് കൊലപാതകം നടന്നത്.
രമണിയെ കൊലപ്പെടുത്തിയതിന് ശേഷം സോമൻ ഇളയമകനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇളയമകൻ ശബ്ദ വച്ചതോടെ മൂത്ത മകൻ ഓടിയെത്തുകയും കൊലപാതക ശ്രമം തടയുകയുമായിരുന്നു. കിടങ്ങൂർ പൊലീസ് സ്ഥലത്തെത്തി സോമനെ കസ്റ്റഡിയിലെടുത്തു.