
കോതമംഗലം: ഭാര്യയെ സ്ഫോടക വസ്തു എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ . കോതമംഗലം മലയൻകീഴ് കൂടിയാട്ട് വീട്ടിൽ അലക് സിനെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
27 ന് രാത്രി 8 നു സ്വകാര്യ സ്ഥാപനത്തിൽ നിന്നു ജോലികഴിഞ്ഞു പിതാവായ എൽദോസിനൊപ്പം സ്കൂട്ടറിൽ വരുമ്പോൾ അലക്സ് സ്ഫോടക വസ്തു എറിയുകയായിരുന്നു. രണ്ടു പേർക്കും പരുക്ക് പറ്റി. ഗുരുതരമായ പരുക്കുകളോടെ എൽദോസ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ് അലക്സ്. കുടുംബകോടതിയിൽ വിവാഹമോചനത്തിന് കേസ് കൊടുത്തതിന്‍റെ വൈരാഗ്യത്തിലാണ് സ്ഫോടകവസ്തു എറിഞ്ഞതെന്ന് ഇയാൾ പറഞ്ഞു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ പി.ടി ബിജോയി, എസ്.ഐ ഷാജു കുര്യാക്കോസ്, എ.എസ്.ഐമാരായ രാജേഷ്, സുഹറാ ബീവി എസ്.സി.പി.ഒ മാരായ നിഷാന്ത്, ഷെമീർ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.