ഹൈദരാബാദിൽ ഗർഭിണിയ്ക്ക് നേരെ ഭർത്താവിന്‍റെ കൊടും ക്രൂരത

ഗുരുതര പരുക്കേറ്റ യുവതിയെ ഗച്ചിബൗളി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
Husband's brutality towards pregnant woman in Hyderabad

ഹൈദരാബാദിൽ ഗർഭിണിയ്ക്ക് നേരെ ഭർത്താവിന്‍റെ കൊടും ക്രൂരത

Updated on

ബംഗ്ലൂർ: ഹൈദരാബാദിൽ ഗർഭിണിയ്ക്ക് നേരെ ഭർത്താവിന്‍റെ കൊടും ക്രൂരത. രാത്രി നടുറോഡിൽ യുവതിയുടെ വയറിൽ ചവിട്ടുകയും സിമന്‍റ് കട്ട കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. ശബാന പർവീണിനെയാണ് ഭർത്താവ് മുഹമ്മദ് ബർസത്ത് ക്രൂരമായി ഉപദ്രവിച്ചത്.

ഗുരുതര പരുക്കേറ്റ യുവതിയെ ഗച്ചിബൗളി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. നാല് മാസം ഗർണിയായ ശബാനയെ ദേഹാസ്വാസ്ഥ്യയെ തുടർന്ന് മാർച്ച് 29 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏപ്രിൽ 1ന് രാത്രി ഇവരെ ഡിസ്ചാർജ് ചെയ്തിരുന്നു.

വീട്ടിലേക്ക് മടങ്ങുന്ന വഴിക്ക് ഇവർ തമ്മിൽ തർക്കമുണ്ടായി. തുടർന്ന് വഴിയിൽ വച്ച് ബർസാത് ശബാനയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇവർ മരിച്ചെന്ന് കരുതി ബർസത് സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. പോലിസാണ് ശബാനയെ ആശുപത്രിയിൽ എത്തിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com