മദ്യലഹരിയിൽ ഭാര്യയെ ക്രൂരമായി മർദിച്ചു; ഭർത്താവ് അറസ്റ്റിൽ

കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
മദ്യലഹരിയിൽ ഭാര്യയെ ക്രൂരമായി മർദിച്ചു; ഭർത്താവ് അറസ്റ്റിൽ

കൊല്ലം: മദ്യലഹരിയിൽ ഭാര്യയെ ക്രൂരമായി മർദിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. കെഎസ്ആർടിസി ഡ്രൈവറായ വെളിനല്ലൂർ സ്വദേശി നിസാറിറാണ് അറസ്റ്റിലായത്. പൂയപ്പള്ളി പൊലീസാണ് പ്രതിയെ കസ്റ്റസിയിലെടുത്തത്.

മദ്യപിച്ചെത്തിയുള്ള മർദനം പതിവായതോടെ നിസാറിന്‍റെ ഭാര്യയും രണ്ടുകുട്ടികളും മറ്റൊരു വീട്ടിൽ വാടകക്കാണ് താമസിക്കുന്നത്. തുടക്കത്തിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഉപദ്രവം സ്ഥിരമായതോടെ കോടതിയെ സമീപിക്കുകയായിരുന്നു.

തുടർന്ന് കോടതിയിൽ നിന്നും പ്രൊട്ടക്ഷൻ ഓർഡർ വാങ്ങിയിരുന്നു. വാടകവീട്ടിലെത്തി മർദനം തുടർന്നതോടെയാണ് പൂയപ്പള്ളി പൊലീസ് ഇടപെട്ടത്. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com