

മേഘ (24)
തിരുവനന്തപുരം: ഇന്‍റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥ മേഘയാണ് (24) മരിച്ചത്.
ചാക്ക റെയില്‍വേ ട്രാക്കിലാണ് മേഘയുടെ മൃതദേഹം കണ്ടെത്തിയത്. ജോലി കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ വിമാനത്താവളത്തില്‍ നിന്നു മടങ്ങിയതായിരുന്നു.
മരണ കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. പത്തനംതിട്ട സ്വദേശിയാണ് മേഘ.