ഇടുക്കിയില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട നിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

ഭര്‍ത്താവ് കുത്തികൊലപ്പെടുത്തുകയായിരുന്നു എന്നാണ് സൂചന.
idukki women found dead crime news
ജലജ (39)
Updated on

കോതമംഗലം : നേര്യമംഗലം അടിമാലി പഞ്ചായത്തിലെ അഞ്ചാം മൈല്‍ ആദിവാസി യുവതിയെ കുടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചാംമൈൽ കരിനെല്ലിക്കൽ ബാലകൃഷ്ണന്‍റെ ഭാര്യ ജലജ (39)യാണ് കൊല്ലപ്പെട്ടത്. ജലജയെ ഭര്‍ത്താവ് ബാലകൃഷ്ണൻ കുത്തികൊലപ്പെടുത്തുകയായിരുന്നു എന്നാണ് സൂചന. ശനിയാഴ്ച രാത്രി ഇവരുടെ വീട്ടില്‍ വഴക്കുണ്ടായതായി അയല്‍വാസികള്‍ പറയുന്നു. ഇയാളെ അടിമാലി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com