ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ ലൈംഗികാതിക്രമം; തെറ്റിദ്ധരിച്ചതെന്ന് സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ്

സിസിടിവിയിലെ ദൃശ്യങ്ങൾ പരിശോധിച്ചതിനു ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്.
iffk screening sexual assault case against director p t kunjumuhammad

പി.ടി. കുഞ്ഞുമുഹമ്മദ്

Updated on

തിരുവനന്തപുരം: ഐഫ്എഫ്കെ സിനിമാ സ്ക്രീനിങ്ങിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സംവിധായകനും മുൻ എംഎൽഎയുമായ പി .ടി. കുഞ്ഞുമുഹമ്മദിനെതിരേ കേസെടുത്ത് പൊലീസ്. ചലച്ചിത്ര പ്രവർത്തക കൂടിയായ ജൂറി അംഗത്തിന്‍റെ പരാതിയിലാണ് കേസ്.

സിസിടിവിയിലെ ദൃശ്യങ്ങൾ പരിശോധിച്ചതിനു ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ സംവിധായകൻ ആരോപണം നിഷേധിച്ചു. ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ലയെന്നും പരാതിക്കാരി തന്നെ തെറ്റിദ്ധരിച്ചതാകാം എന്നും വേണമെങ്കിൽ മാപ്പ് പറയാൻ തയാറാണെന്നും സംവിധായകൻ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാസം സിനിമകളുടെ സ്ക്രീനിങ്ങിനായെത്തിയ ജൂറി അംഗങ്ങൾ ഒരേ ഹോട്ടലിലാണ് താമസിച്ചിരുന്നത്.

സ്ക്രീനിങ്ങിന് ശേഷം ഹോട്ടലിൽ തിരിച്ചെത്തിയപ്പോൾ പ്രമുഖ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്കാണ് പരാതി നൽകിയിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com