കൊച്ചിയിലെ സ്പാ കേന്ദ്രീകരിച്ച് അനാശാസ‍്യം; 12 അംഗ സംഘം പിടിയിൽ

സ്ഥാപനത്തിന്‍റെ നടത്തിപ്പുകാരനായ എരുമേലി സ്വദേശി പ്രീൺ ഉൾപ്പെടെയുള്ളവർക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്
Immoral trafficking at a spa in Kochi; 12-member gang arrested
കൊച്ചിയിലെ സ്പായിൽ അനാശാസ‍്യം; 12 അംഗ സംഘം പിടിയിൽ
Updated on

കൊച്ചി: കൊച്ചിയിലെ സ്പായിൽ അനാശാസ‍്യം നടത്തിയതിന് എട്ട് സ്ത്രീകളും നാല് പുരുഷന്മാരുമടങ്ങിയ 12 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. സ്പാ കേന്ദ്രീകരിച്ച് അനാശാസ‍്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന രഹസ‍്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കൊച്ചി കലാഭവൻ റോഡിലുള്ള സ്പായിൽ പൊലീസ് പരിശോധന നടത്തിയത്.

'മോക്ഷ' എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്പായിൽ ലൈംഗിക വ‍്യാപാരമാണ് നടന്നതെന്ന് പൊലീസ് കണ്ടെത്തി. ഓൺലൈനിലൂടെയായിരുന്നു സാമ്പത്തിക ഇടപാടുകൾ നടത്തിയതെന്നും തെളിവ് ശേഖരിച്ച ശേഷമാണ് റെയ്ഡ് നടത്തിയതെന്നും പൊലീസ് അറിയിച്ചു. സ്ഥാപനത്തിന്‍റെ നടത്തിപ്പുകാരനായ എരുമേലി സ്വദേശി പ്രീൺ ഉൾപ്പെടെയുള്ളവർക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com