പിഎസ്സി പരീക്ഷയിൽ ആൾമാറാട്ട ശ്രമം; പരിശോധനക്കിടെ പരീക്ഷയെഴുതാനെത്തിയ ആൾ ഇറങ്ങിയോടി

രക്ഷപ്പെട്ട ആളെ തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചു
പിഎസ്സി പരീക്ഷയിൽ ആൾമാറാട്ട ശ്രമം; പരിശോധനക്കിടെ പരീക്ഷയെഴുതാനെത്തിയ ആൾ ഇറങ്ങിയോടി
Updated on

തിരുവനന്തപുരം: ആൾമാറാട്ടം നടത്തി പിഎസി പരീക്ഷ എഴുതാനെത്തിയ ആൾ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഹാളിൽ നിന്നും ഓടി രക്ഷ‍പ്പെട്ടു.പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂളിൽ നടന്ന യൂണിവേഴ്സിറ്റ് ലാസ്റ്റ് ഗ്രേഡ് പരീക്ഷയിലാണ് തട്ടിപ്പിനു ശ്രമം നടന്നത്. രക്ഷപ്പെട്ട ആളെ തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചു.

ഹാൾടിക്കറ്റിലെ ഫോട്ടോയും പരീക്ഷ എഴുതാനെത്തിയ ആളെയും പരീക്ഷാ ഡ്യൂട്ടിയിലുള്ള ഉദ്യാഗസ്ഥർ പരിശോധിക്കും. ബയോമെട്രിക് പരിശേധനയും നടത്തും. രേഖകൾ പരിശോധിക്കാൻ ഇൻവിജിലേറ്റർ അടുത്തെത്തിയപ്പോൾ യുവാവ് ഇറങ്ങി ഓടുകയായിരുന്നു. പിഎസ്സി ജീവനക്കാർ പുറകെ ഓടിയെത്തിയെങ്കിലും പുറത്ത് സ്റ്റാർട്ട് ചെയ്ത് നിർത്തിയിട്ടിരുന്ന ബൈക്കിൽ കയറി യുവാവ് രക്ഷപ്പെട്ടു. സംഭവത്തിൽ പരാതി നൽകുമെന്ന് പിഎസ്സി അധികൃതർ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com