മുളന്തുരുത്തിയിൽ കുടുംബത്തെ വീട്ടിൽ ക‍യറി ആക്രമിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ

എബി, കണ്ണൻ എന്നിവരാണ് അറസ്റ്റിലായത്
Incident of a family being attacked at home in Mulanthuruthy; 2 Arrested
മുളന്തുരുത്തിയിൽ കുടുംബത്തെ വീട്ടിൽ ക‍യറി ആക്രമിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽrepresentative image
Updated on

കൊച്ചി: മുളന്തുരുത്തിയിൽ ലഹരി വിൽപ്പനയ്ക്കെതിരേ പൊലീസിൽ പരാതിപ്പെട്ടതിന് കുടുംബത്തെ വീട്ടിൽ കയറി ആക്രമിച്ച പ്രതികൾ അറസ്റ്റിൽ. എബി, കണ്ണൻ എന്നിവരാണ് അറസ്റ്റിലായത്. മുഖ‍്യപ്രതിയും സമീപവാസിയുമായ ശരത്ത് ഇപ്പോഴും ഒളിവിലാണ്.

ശരത്തിന്‍റെ ലഹരി ഇടപാടുകൾ പൊലീസിൽ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് ആക്രമണമെന്നാണ് കുടുംബം ആരോപിക്കുന്നത്. ചേപ്പനംതാഴം കോളനിയിലെ വിൽസന്‍റെ വീട്ടിൽ ബുധനാഴ്ച സന്ധ‍്യക്കായിരുന്നു അതിക്രമം ഉണ്ടായത്. ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം എട്ട് പേർക്ക് പരുക്കേറ്റിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com