വാഷിങ് മെഷീൻ ഉപയോഗിക്കുന്നതിനെച്ചൊല്ലി തർക്കം; യുഎസിൽ ഇന്ത്യക്കാരനെ കഴുത്തറുത്ത് കൊന്നു

പ്രതിയായ 37 കാരനായ യോർഡാനിസ് കോബോസ്-മാർട്ടിനെസിനെ പൊലീസ് അറസ്റ്റ് ചെയ്യ്തു
indian man beheaded in US motel after argument over washing machine

ചന്ദ്ര നാഗമല്ലയ്യ |യോർഡാനിസ് കോബോസ്-മാർട്ടിൻ

Updated on

വാഷിങ്ടൺ: തൊഴിലിടത്തിലുണ്ടായ തർക്കത്തെ തുടർന്ന് യുഎസിൽ ഇന്ത്യക്കാരനെ കഴുത്തറുത്ത് കൊന്നു. ടെക്സസിലെ ഡാളസിലാണ് സംഭവം. വാഷിങ് മെഷീനിനെച്ചൊല്ലി സഹപ്രവർത്തകനുമായുള്ള തർക്കത്തെത്തുടർന്ന് വഴിയോര വിശ്രമ കേന്ദ്രം നടത്തിപ്പുകാരനായ ചന്ദ്ര നാഗമല്ലയ്യ എന്ന 50 വയസുകാരനെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ഭാര്യയുടെയും മകന്‍റെയും മുന്നിൽ വച്ചാണ് ചന്ദ്ര നാഗമല്ലയ്യയുടെ തലയറുത്തത്.

പ്രതിയായ 37 കാരനായ യോർഡാനിസ് കോബോസ്-മാർട്ടിനെസിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും വധശിക്ഷക്ക് വിധിക്കപ്പെടാൻ സാധ്യതയുള്ള കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തു. ബുധനാഴ്ച രാവിലെയാണ് കൊലപാതകം നടന്നത്, ഇരുവരും ജോലി ചെയ്തിരുന്ന ഡൗണ്ടൗൺ സ്യൂട്ട്സ് മോട്ടലിൽ.

പൊലീസ് പറയുന്നതനുസരിച്ച്, നാഗമല്ലയ്യ എത്തിയപ്പോൾ, വാഷിങ് മെഷൻ കേടാണെന്ന് കണ്ടതോടെ പ്രതിയായ കോബോസ്-മാർട്ടിനെസിനൊപ്പമുണ്ടായ മോട്ടൽ ജീവനക്കാരിയോടെ തകരാറുള്ള മെഷീൻ ഉപയോഗിക്കരുതെന്ന് നാഗമല്ലയ്യ നിർദേശിക്കുകയായിരുന്നു. മുൻപും ഇവർ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന് പുറമേ തന്നോട് നേരിട്ട് സംസാരിക്കാതെ നാഗമല്ലയ്യ മറ്റൊരു ജീവനക്കാരി വഴി വിവരങ്ങൾ അറിയിച്ചത് കോബോസ്-മാർട്ടിനെസിനെ പ്രകോപിതനാക്കി. തുടർന്ന് ശസ്ത്രക്രിയക്ക് ഉപയോഗിക്കും വിധമുള്ള ആയുധം ഉപയോഗിച്ച് നാഗമല്ലയയെ കുത്തുകയും തലയറുക്കുകയായുമായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com