മെട്രൊയിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ വിഡിയോ രഹസ്യമായി പകർത്തി വിൽപ്പന; കേസെടുത്ത് പൊലീസ്

പേജ് വ‍്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് ബംഗളൂരു പൊലീസ് കേസെടുത്തത്
bengaluru instagram page with videos of women filmed secretely in metro train police files fir

രഹസ‍്യമായി സ്ത്രീകളുടെ വീഡിയോ പകർത്തും, ടെലിഗ്രാമിൽ ഉൾപ്പെടെ വിൽപ്പന; കേസെടുത്ത് പൊലീസ്

Updated on

ബംഗളൂരു: മെട്രൊ ട്രെയിനിൽ സഞ്ചരിക്കുന്ന സ്ത്രീകളുടെ ചിത്രങ്ങൾ അവരറിയാതെ രഹസ‍്യമായി ചിത്രീകരിച്ച് സമൂഹ മാധ‍്യമങ്ങളിൽ പോസ്റ്റ് ചെയ്യ്തിരുന്ന ഇന്‍സ്റ്റഗ്രാം പേജിനെതിരേ കേസെടുത്ത് ബംഗളൂരു പൊലീസ്.

'മെട്രൊ ചിക്സ്' എന്ന പേജിലായിരുന്നു സ്ത്രീകളുടെ മോശമായി ചിത്രീകരിച്ചിട്ടുള്ള വിഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നത്. അടിയന്തിരമായി നടപടി വേണമെന്ന് ആവശ‍്യപ്പെട്ട് എക്സിലൂടെ ഇന്‍റസ്റ്റഗ്രാം പേജ് ബംഗളൂരു പൊലീസിനെ ടാഗ് ചെയ്തുകൊണ്ട് ഒരു യുാവാവ് പോസ്റ്റിട്ടിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

ടെലിഗ്രാം ചാനലിലൂടെയായിരുന്നു വീഡിയോ വിൽക്കാറുണ്ടായിരുന്നത്. നിലവിൽ ഇന്‍റസ്റ്റഗ്രാം പേജും ടെലിഗ്രാം ചാനലും പൂട്ടിയ നിലയിലാണെന്ന് പൊലീസ് വ‍്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com