പരാതി പരിഹരിക്കുന്നതിന് ആഡംബര വാച്ച്; എസ്ഐക്കെതിരേ രഹസ‍്യാന്വേഷണ വിഭാഗത്തിന്‍റെ അന്വേഷണം

കോഴിക്കോട് പന്നിയങ്കര പൊലീസ് സ്റ്റേഷനിലെ എസ്ഐക്കെതിരേയാണ് രഹസ‍്യാന്വേഷണ വിഭാഗത്തിന്‍റെ അന്വേഷണം
investigation against SI who is accused of accepting luxury watch from a businessman as compensation for resolving a complaint.

പരാതി പരിഹരിക്കുന്നതിന് ആഡംബര വാച്ച്; എസ്ഐക്കെതിരേ രഹസ‍്യാന്വേഷണ വിഭാഗത്തിന്‍റെ അന്വേഷണം

file image

Updated on

കോഴിക്കോട്: പരാതി പരിഹരിക്കുന്നതിനായി വ‍്യാപാരിയിൽ നിന്ന് ആഡംബര വാച്ച് പ്രതിഫലമായി വാങ്ങിയെന്ന് ആരോപണം നേരിടുന്ന എസ്ഐക്കെതിരേ രഹസ‍്യാന്വേഷണ വിഭാഗത്തിന്‍റെ അന്വേഷണം.

കോഴിക്കോട് പന്നിയങ്കര പൊലീസ് സ്റ്റേഷനിലെ എസ്ഐക്കെതിരേയാണ് രഹസ‍്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നത്.

എസ്ഐ വാച്ച് കൈപ്പറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തുകയും സംഭവം പൊലീസുകാർക്കിടയിൽ ചർച്ചയാവുകയും ചെയ്തതോടെയാണ് രഹസ‍്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചത്. എസ്ഐ മുമ്പും സമാന കേസുകളിൽ ആരോപണ വിധേയനായിരുന്നുവെന്നാണ് വിവരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com