തിരുവാണിക്കാവിലെ സദാചാര കൊല; 17 ദിവസങ്ങൾ പിന്നിടുമ്പോഴും പ്രതികളെ പിടികൂടാനാകാതെ പൊലീസ്

10 പേർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തെന്നും ആക്രമണത്തിനു നേത്യത്വം നൽകിയെന്നു സംശയിക്കുന്ന പഴുവിൽ കോട്ടം നെല്ലിപ്പരമ്പിൽ രാഹുൽ വിദേശത്തേക്ക് കടന്നെന്നുമാണ് പൊലീസ് പറയുന്നത്
തിരുവാണിക്കാവിലെ സദാചാര കൊല; 17 ദിവസങ്ങൾ പിന്നിടുമ്പോഴും പ്രതികളെ പിടികൂടാനാകാതെ പൊലീസ്
Updated on

തൃശൂർ: തിരുവാണിക്കാവിൽ സദാചാര ആക്രമണത്തിന് ഇരയായി ബസ് ഡ്രൈവർ സഹർ (32) മരിച്ച സംഭവത്തിനു പിന്നാലെ പ്രതികൾക്കായി വ്യാപക റെയ്ഡ് നടത്തി പൊലീസ്. ചേർപ്പ് മേഖലയിൽ 50-ഓളം പൊലീസുകാർ പുലർച്ചെ വരെ പ്രതികൾക്കായി തെരച്ചിൽ തുടർന്നു. കേസുമായി ബന്ധപ്പെട്ട് 8 പ്രതികളെയാണ് കസ്റ്റഡിയിലെടുക്കാൻ ഉള്ളത്. ഇവർ ഇപ്പഴും ഒളിവിലാണ്.

സംഭവം നടന്ന് 17 ദിവസങ്ങൾ പിന്നിടുമ്പോഴും പ്രതികളെ പിടികൂടാത്തതിന്‍റെ കാരണം പൊലീസിന്‍റെ അനാസ്ഥയാണെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിനിടെയാണ് പൊലീസിന്‍റെ വ്യാപക പരിശോധന. 10 പേർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തെന്നും ആക്രമണത്തിനു നേത്യത്വം നൽകിയെന്നു സംശയിക്കുന്ന പഴുവിൽ കോട്ടം നെല്ലിപ്പരമ്പിൽ രാഹുൽ വിദേശത്തേക്ക് കടന്നെന്നുമാണ് പൊലീസ് പറയുന്നത്. കോട്ട കരിക്കിനൻ തറ വിഷ്ണു, മച്ചിങ്ങൽ ടിനോ, മച്ചിങ്ങൽ അഭിലാഷ്, കൊടക്കാട്ടിൽ വിജിത്ത്, കൊടക്കാട്ടിൽ അരുൺ, എട്ടുമന കാരണയിൽ ജിഞ്ചു ജയൻ, ചിറയ്ക്കൽ അമീർ എന്നിവർക്കെതിരെ തെരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് റൂറൽ പൊലീസ് മേധാവി അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com