iti student arrested for try to smuggle ganja on scooter idukki

അഭിനന്ദ്

സ്കൂട്ടറിൽ കഞ്ചാവ് കടത്താൻ ശ്രമം; ഐടിഐ വിദ‍്യാർഥി പിടിയിൽ

രാജാക്കാട് സ്വദേശിയും ഐടിഐ വിദ‍്യാർഥിയുമായ അഭിനന്ദാണ് പിടിയിലായത്
Published on

ഇടുക്കി: സ്കൂട്ടറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച ഐടിഐ വിദ‍്യാർഥി പിടിയിൽ. രാജാക്കാട് സ്വദേശിയും ഐടിഐ വിദ‍്യാർഥിയുമായ അഭിനന്ദാണ് (19) പിടിയിലായത്.

അടിമാലിയിൽ എക്സൈസ് നർക്കോട്ടിക് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതിയിൽ നിന്നും രണ്ടു കിലോ കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് പിടിച്ചെടുത്തു.

ചില്ലറ വിൽപ്പനയ്ക്കായി രാജാക്കാട് ഭാഗത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രതി പിടിയിലായത്. നിലവിൽ ഇയാൾക്കെതിരേ പോക്സോ കേസ് അടക്കം ഉണ്ടെന്നാണ് എക്സൈസ് ഉദ‍്യോഗസ്ഥർ പറയുന്നത്.

logo
Metro Vaartha
www.metrovaartha.com