ഒറ്റപാലത്ത് ഐടിഐ വിദ‍്യാർഥിയെ സഹപാഠി മർദിച്ചു; മൂക്കിന്‍റെ എല്ല് പൊട്ടി

ഒറ്റപാലത്തെ സ്വകാര‍്യ ഐടിഐ വിദ‍്യാർഥി സാജനാണ് (20) മർദനമേറ്റത്
ITI student beaten up by classmate in Ottapalam; nose bone broken

സാജൻ

Updated on

പാലക്കാട്: ഒറ്റപാലത്ത് ഐടിഐ വിദ‍്യാർഥിക്ക് സഹപാഠിയിൽ നിന്നും മർദനമേറ്റു. ഒറ്റപാലത്തെ സ്വകാര‍്യ ഐടിഐ വിദ‍്യാർഥി സാജനാണ് (20) മർദനമേറ്റത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സാജനെ തൃശൂരിലെ സ്വകാര‍്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സഹപാഠിയായ കിഷോറിനെതിരേ (20) പൊലീസ് കേസെടുത്തു.

ഫെബ്രുവരി 19ന് രാവിലെയായിരുന്നു വിഷയത്തിനാസ്പദമായ സംഭവം. ഒരു പ്രകോപനവുമില്ലാതെ ക്ലാസ് റൂമിൽ വച്ച് മർദിക്കുകയായിരുന്നുവെന്ന് എഫ്ഐആർ പറയുന്നു. ആക്രമണത്തിൽ സാജന്‍റെ മൂക്കിന്‍റെ എല്ല് പൊട്ടി. മൂക്കിന് ഇടതുവശത്തെ കണ്ണിന് താഴെയും ആഴത്തിലുള്ള മുറിവുണ്ട്. മർദനത്തിന്‍റെ സിസിടിവി ദൃശ‍്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com