ജാ‌സ്‌ലിയ മരിച്ചതിനു പിന്നാലെ താടി വടിച്ച് രൂപം മാറ്റി സിറിയക്; പിടി കൂടിയത് റിസോർട്ടിൽ നിന്ന്

അപകടം നടന്ന് ഏഴു ദിവസത്തിനു ശേഷമാണ് പ്രതി പിടിയിലാകുന്നത്.

അങ്കമാലി: കോളെജ് വിദ്യാർഥി ജാസ്‌ലിയയുടെ മരണത്തിൽ പ്രതിയായ ‍യുവ ഡോക്റ്റർ സിറിയക്ക് ജോർജ് പൊലീസിന്‍റെ കണ്ണിൽ പെടാതിരിക്കാനായി താടി വടിച്ച് രൂപമാറ്റം നടത്തി. വാഗമണ്ണിലെ റിസോർട്ടിൽ ഒളിവിൽ കഴിയവെയാണ് പ്രതി പിടിയിലായത്. പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത വാഗമൺ പൊലീസ് പ്രതിയെ അങ്കമാലി പൊലീസിന് കൈമാറി.

അപകടം നടന്ന് ഏഴു ദിവസത്തിനു ശേഷമാണ് പ്രതി പിടിയിലാകുന്നത്. സിറിയക്കിനെതിരേ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

പ്രതി മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചിരുന്നുവെങ്കിലും അതിനു മുൻപേ പൊലീസിന്‍റെ പിടിയിലായി. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ച പിതാവ് ജോർജ് മാത്യുവിനെ വെള്ളിയാഴ്ച രാവിലെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com