ഭാര്യ മദ്യപിച്ചതിനെ ചൊല്ലി വഴക്ക്; മദ്യലഹരിയിലായിരുന്ന ഭർത്താവ് ഭാര്യയെ നിലത്തടിച്ച് കൊന്നു

സംഭവം ഝാർഖണ്ഡിലെ പലമു ജില്ലയിൽ
jharkhand women murder

ഭാര്യ മദ്യപിച്ചതിനെ ചൊല്ലി വഴക്ക്

Updated on

മേദിനിനഗർ: മദ്യപിച്ച് വീട്ടിലെത്തിയ ഭാര്യയെ മദ്യലഹരിയിലായിരുന്ന ഭർത്താവ് നിലത്തടിച്ച് കൊലപ്പെടുത്തി. ഝാർഖണ്ഡിലെ പലമു ജില്ലയിലാണ് സംഭവം.

ഭർത്താവ് ഉപേന്ദ്ര പർഹിയ(25) ഭാര്യ ശിൽപി ദേവിയെയാണ് കൊലപ്പെടുത്തിയത്.

വീട്ടിൽ മദ്യലഹരിയിലായിരുന്ന ഉപേന്ദ്ര മദ്യപിച്ച് വീട്ടിലെത്തിയ ശിൽപിയെ ചോദ്യം ചെയ്യുകയും, ഇത് വഴക്കിന് കാരണമാവുകയും ചെയ്തു. വഴക്ക് മൂർച്ഛിച്ചതോടെ ഉപേന്ദ്ര ഭാര്യയെ മർദിക്കുകയും എടുത്ത് ഉയർത്തി നിലത്തടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com