
ക്ഷേത്ര ദർശനം നടത്താനെത്തിയ വനിതാ ജഡ്ജിയുടെ താലിമാല കവർന്നു; 10 സ്ത്രീകൾ അറസ്റ്റിൽ
ലഖ്നൗ: കുടംബത്തോടൊപ്പം ക്ഷേത്ര ദർശനത്തിനെത്തിയ വനിതാ ജഡ്ജിയുടെ താലിമാല കവർന്നു. ഉത്തർപ്രദേശിലെ ഠാക്കൂർ ശ്രീ രാധാമൻ ക്ഷേത്രത്തിൽ വച്ചായിരുന്നു സംഭവം.
മധ‍്യപ്രദേശിലെ ഉജ്ജയിനിലെ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജ് പ്രേമ സാഹുവിന്‍റെ മാലയാണ് മോഷണം പോയത്. സംഭവത്തിൽ 10 സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു.
ക്ഷേത്രങ്ങൾ ലക്ഷ‍്യമിട്ട് മോഷണം നടത്തുന്ന സംഘത്തെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ആധാർ കാർഡ്, പാൻ കാർഡ് ഡ്രൈവിങ് ലൈസൻസ്, ഡെബിറ്റ് കാർഡുകൾ മറ്റു പ്രധാന രേഖകൾ തുടങ്ങിയ മോഷണമുതലുകൾ ഇവരിൽ നിന്നും പൊലീസ് കണ്ടെടുത്തു.
സംഭവത്തിൽ അറസ്റ്റിലായ സ്ത്രീകളെ ജയിലിലേക്ക് അയച്ചതായും നിയമനടപടി ആരംഭിച്ചെന്നും ഉന്നത പൊലീസ് ഉദ‍്യോഗസ്ഥർ അറിയിച്ചു.