
നെല്ലിപ്പുഴ നജാത്ത് ആർട്സ് ആൻഡ് സയൻസ് കോളെജ്
പാലക്കാട്: ജൂനിയർ വിദ‍്യാർഥിയെ സീനിയർ വിദ‍്യാർഥികൾ ചേർന്ന് മർദിച്ചതായി പരാതി. മണ്ണാർക്കാട് നെല്ലിപ്പുഴ നജാത്ത് ആർട്സ് ആൻഡ് സയൻസ് കോളെജിലാണ് സംഭവം. രണ്ടാം വർഷ ബിബിഎ വിദ‍്യാർഥിയായ മുഹമ്മദ് മിൻഹാജിനാണ് മർദനമേറ്റത്.
ആക്രമണത്തിൽ പരുക്കേറ്റ മിൻഹാജിനെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര‍്യ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം മൂന്ന് സീനിയർ വിദ‍്യാർഥികളെ സസ്പെൻഡ് ചെയ്തതായി കോളെജ് അധികൃതർ അറിയിച്ചു. മുഹമ്മദ് സലാം, മുഹമ്മദ് ഇജ്ലാൽ, അദിക് സമാൻ എന്നീ വിദ‍്യാർഥികളെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ഷർട്ടിന്‍റെ ബട്ടൻസ് ഇട്ടില്ലെന്ന് ആരോപിച്ചാണ് മർദിച്ചതെന്നും ആയുധം ഉപയോഗിച്ച് ആക്രമിക്കുകയും തല ഗേറ്റിൽ പിടിച്ച് ഇടിക്കുകയും ചെയ്തെന്ന് മർദനത്തിനിരയായ മുഹമ്മദ് മിൻഹാജ് പറഞ്ഞു.