പള്ളിയുടെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം: മണിക്കൂറുകൾക്കുള്ളിൽ മോഷ്ടാവിനെ പിടികൂടി പൊലീസ്

അസം സ്വദേശി മൻജിൽ ഇസ്ലാം ആണ് പിടിയിലായത്.
Theft of the prayer box of the church: The police caught the thief within hours
മൻജിൽ ഇസ്ലാം
Updated on

മലപ്പുറം: പള്ളിയുടെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി കാളിക്കാവ് പൊലീസ്. വെന്തോടൻപടി പള്ളിയിലാണ് ബുധനാഴ്ച്ച രാത്രി മോഷണം നടന്നത്. അസം സ്വദേശി മൻജിൽ ഇസ്ലാം (27) ആണ് പിടിയിലായത്.

രാത്രി പട്രോളിങ്ങിനിടെ ചോദ‍്യം ചെയ്ത് വിട്ടയച്ചയാളെയാണ് മോഷണക്കേസിൽ പിടികൂടിയത്. ജനൽ പൊളിച്ച് പള്ളിയുടെ നേർച്ചപ്പെട്ടി കുത്തിതുറന്നാണ് ഇയാൾ മോഷണം നടത്തിയത്. പുറ്റമണ്ണയിലെ കടവരാന്തയിൽ കിടന്നുറങ്ങിയ പ്രതിയെ പരിശോധിച്ചപ്പോൾ മോഷണമുതൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് കാളികാവ് എസ്ഐ വി.ശശിധരന്‍റെ നേതൃത്ത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com