പൊലീസ് ജീപ്പ് അടിച്ചു തകർത്ത സംഭവം: ഡിവൈഎഫ്ഐ നേതാവിനെ കാപ്പ ചുമത്തി നാടുകടത്താൻ ഉത്തരവ്

പൊലീസ് ജീപ്പ് അടിച്ചു തകർത്ത സംഭവം: ഡിവൈഎഫ്ഐ നേതാവിനെ കാപ്പ ചുമത്തി നാടുകടത്താൻ ഉത്തരവ്

കഴിഞ്ഞ ഡിസംബർ 22 ന് ഐടിഐ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസിനു നേരെ ആക്രമണം നടത്തിയത്
Published on

തൃശൂർ: ചാലക്കുടിയിൽ പൊലീസ് ജീപ്പ് അടിച്ചുതകർത്ത കേസിൽ പ്രതിയായ ഡിവൈഎഫ്ഐ നേതാവിനെ കാപ്പ ചുമത്തി നാടുകടത്താൻ ഉത്തരവ്. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഢന്‍റായ നിധിൻ പുല്ലനെയാണ് ആറുമാസത്തേക്ക് നാടുകടത്താൻ ഡിഐജി അജിതാ ബീഗം ഉത്തരവിട്ടത്.

കഴിഞ്ഞ ഡിസംബർ 22 ന് ഐടിഐ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസിനു നേരെ ആക്രമണം നടത്തിയത്. നിധിൻ അടക്കമുള്ള പ്രവർത്തകർ ബോണറ്റിന് മുകളിൽ കയറി പൊലീസ് ജീപ്പ് അടിച്ചുതകർക്കുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com