ആക്രമണം, കവർച്ച, അടിപിടി; തൃശൂരിൽ വനിതാ ഗുണ്ടകളെ കാപ്പ ചുമത്തി നാടു കടത്തി

തൃശൂർ കരയാമുട്ടം സ്വദേശിനി സ്വാതി (28), വലപ്പാട് സ്വദേശിനി ഇയ്യാനി ഹിമ (25) എന്നിവരെയാണ് പൊലീസ് ഒരു വർഷത്തേക്ക് നാടുകടത്തിയത്
kapa imposed against 2 women in thrissur

പ്രതികൾ

Updated on

തൃശൂർ: വനിതാ ഗുണ്ടകളെ കാപ്പ ചുമത്തി നാടു കടത്തി. തൃശൂർ കരയാമുട്ടം സ്വദേശിനി സ്വാതി (28), വലപ്പാട് സ്വദേശിനി ഇയ്യാനി ഹിമ (25) എന്നിവരെയാണ് പൊലീസ് ഒരു വർഷത്തേക്ക് നാടുകടത്തിയത്. വീടുകയറി ആക്രമണം, കവർച്ചക്കേസ്, അടിപിടിക്കേസ് ഉൾപ്പെടെ നാലു ക്രിമിനൽ കേസിൽ പ്രതികളാണ് ഇരുവരും.

മറ്റു കൃറ്റകൃത‍്യങ്ങളിൽ ഏർപ്പെടാതിരിക്കാൻ വേണ്ടി ഇവർക്കെതിരേ കാപ്പ നിയമപ്രകാരം ആറുമാസത്തേക്ക് കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫിസിൽ ഒപ്പിടുന്നതിനു വേണ്ടി ഉത്തരവിറക്കിയിരുന്നു. എന്നാൽ പ്രതികൾ ഉത്തരവ് ലംഘിച്ച് മരണ വീട്ടിൽ കയറി ആക്രമണം നടത്തുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ ശുപാർശ പ്രകാരം തൃശൂർ റേഞ്ച് ഡിഐജി ആണ് കാപ്പ പ്രാകാരമുള്ള ഉത്തരവിറക്കിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com