കാപ്പ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിക്ക് വെട്ടേറ്റു; ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ഇറക്കിവിട്ട് പ്രതികൾ

മേയ് മാസത്തിലാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്
Kappa case accused hacked at  palakkad
കാപ്പ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിക്ക് വെട്ടേറ്റു; ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ഇറക്കിവിട്ട് പ്രതികൾrepresentative image

പാലക്കാട്: കാപ്പ നിയമപ്രകാരം അറസ്‌റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. മണ്ണാർക്കാട് മണലടി സ്വദേശി പൊതിയിൽ നാഫിനാണ് (29) ഗുരുതര പരുക്കുകളോടെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ നാഫിയെ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ച് ഇറക്കി വിടുകയായിരുന്നുവെന്നാണ് പൊലീസിനു ലഭിച്ച വിവരം.

നാഫിനെ ആരാണ് ആക്രമിച്ചതെന്ന് വ്യക്തമല്ല.തലയ്ക്കും ശരീരത്തിലും അടിയേറ്റ് സാരമായ പരുക്കുള്ള നാഫി തീവ്രപരിചരണ വിഭാഗത്തിലാണ്. ഏപ്രിലിൽ കാപ്പ നിയമപ്രകാരം അറസ്‌റ്റിലായ ഇയാൾ മേയ് മാസത്തിലാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. മുന്‍ വൈരാഗ്യമുള്ളവരാകാം ആക്രമണം നടത്തിയതെന്നാണ് പൊലീസ് നിഗമനം.

Trending

No stories found.

Latest News

No stories found.