നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ കാപ്പ ചുമത്തി

ദേഹോപദ്രവം അടക്കമുള്ള കുറ്റകൃത‍്യങ്ങളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തിയത്
kappa charged against former cpm branch secretary pathanamthitta

അർജുൻ ദാസ്

Updated on

പത്തനംതിട്ട: മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ അർജുൻ ദാസിനെതിരേ പൊലീസ് കാപ്പ ചുമത്തി. ദേഹോപദ്രവം അടക്കമുള്ള കുറ്റകൃത‍്യങ്ങളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തിയത്.

എല്ലാ ശനിയാഴ്ചകളിലും ഡിവൈഎസ്പി ഓഫീസുകളിൽ സഞ്ചാര വിവരം അറിയിക്കണമെന്നും മറ്റ് കുറ്റകൃത‍്യങ്ങളിൽ ഏർപ്പെടാൻ പാടില്ലെന്നും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഇയാൾ ഭീഷണിയാണെന്നും പൊലീസ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

പത്തനംതിട്ട, അടൂർ, കോന്നി പന്തളം തുടങ്ങിയ സ്റ്റേഷനുകളിൽ അർജുൻ ദാസിനെതിരേ കേസുകളുണ്ട്. തുമ്പമൺ ടൗൺ നോർത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അർജുനെ 6 മാസം മുമ്പ് പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com